പത്ത് ബഹ്റൈൻ പ്രവാസികളുടെ കോവിഡ് ഫലം നെഗറ്റിവ്

മുക്കം: സർക്കാർ ക്വാറൻറീൻ കേന്ദ്രമായ മണാശ്ശേരിയിലെ മടത്തിൽ അശോകൻെറ അപ്പു സ്മാരക ടവറിൽ കഴിഞ്ഞ 10 ബഹ്റൈൻ പ്രവാസികളുടെ കോവിഡ് പരിശോധന ഫലം നെഗറ്റിവായി. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ബഹ്റൈനിൽനിന്ന് തിരുവനന്തപുരം വഴി പ്രവാസികൾ മണാശ്ശേരി ക്വാറൻറീൻ കേന്ദ്രത്തിൽ എത്തിയത്. ചാർജ് ഓഫിസറായ തലശ്ശേരി കോടതിയിലെ സീനിയർ ക്ലർക്ക് നിഷാദും നോഡൽ ഓഫിസറായ മുക്കം നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷും അടങ്ങുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ സംഘത്തിൻെറ നേതൃത്വത്തിലാണ് നിരീക്ഷണ കേന്ദ്രം പ്രവർത്തിച്ചത്. വടകര, കുറ്റ്യാടി, പേരാമ്പ്ര, മടവൂർ, കൊയിലാണ്ടി എന്നീ ഭാഗങ്ങളിലുള്ളവരാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കെട്ടിടം സൗജന്യമായി നൽകിയ അശോകനും കുടുംബവും ചേർന്ന് 10 പേരെയും യാത്രയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.