അധ്യാപകർക്ക്്് പരിശീലനം നൽകി

നരിക്കുനി: മടവൂർ പഞ്ചായത്തിലെ ചക്കാലക്കൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, സി.എം സൻെറർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പി‍ൻെറ നേതൃത്വത്തിൽ തെർമൽ സ്കാൻ ഉപയോഗം, ഡിസ്ഇൻഫെക്ഷൻ ചെയ്യേണ്ട രീതി എന്നിവയെക്കുറിച്ച് സ്കൂൾ അധികൃതർക്ക് പരിശീലനം നൽകി. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് മാസ്ക്, സാമൂഹിക അകലത്തിലാണോ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത് എന്നീ കാര്യങ്ങൾ നിരീക്ഷിച്ചു. മടവൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. നിമ, എച്ച്.ഐ ജനാർദനൻ, ജെ.എച്ച്.ഐമാരായ കുഞ്ഞബ്ദുല്ല, പ്രസാദ്, ജെ.പി.എച്ച്.എൻ ബിന്ദു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.