ഓവുചാലുകളില്ല: ചെറിയ മഴയിലും റോഡില്‍ വെള്ളക്കെട്ട്

താമരശ്ശേരി: പരപ്പന്‍പൊയില്‍ അങ്ങാടിയില്‍ ഓവുചാലുകള്‍ അടഞ്ഞതിനാല്‍ ചെറിയ മഴക്കുപോലും ടൗണില്‍ വെള്ളക്കെട്ടുണ്ടാകുന്നത് ദുരിതമാകുന്നു. എളേറ്റില്‍ വട്ടോളി റോഡില്‍നിന്ന് ശക്തമായ മഴയില്‍ ഒലിച്ചിറങ്ങുന്ന മലിനജലം അങ്ങാടിയിലൂടെ പരെന്നാഴുകുകയാണ്. ഇത് കാരണം ടൗണിൻെറ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. ഇവിടെ ഓവുചാലും ഫുട്പാത്തും നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുപോലും തുടങ്ങിയിട്ടില്ല. ദേശീയപാതയിലെ അടഞ്ഞുകിടക്കുന്ന ഓവുചാലിലെ മാലിന്യം നീക്കം ചെയ്യാനും എളേറ്റില്‍ വട്ടോളി റോഡില്‍ ഫുട്പാത്ത് സ്ഥാപിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരപ്പന്‍പൊയില്‍ ഈസ്റ്റ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.