ആരോഗ്യ പ്രവർത്തക നിയമനം

എളേറ്റിൽ: കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 2020 ജൂൺ 30 വരെ ദിവസവേതന അടിസ്ഥാനത്തിൽ കെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ളവർ 30ന് കിഴക്കോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10ന് അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0495 - 2201200. കൊടുവള്ളി: കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ താൽക്കാലികമായി (ഒരു മാസത്തേക്ക്) ജെ.എച്ച്.ഐ, കെ.പി.എച്ച്.എൻ എന്നിവരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം 30ന് രാവിലെ 10ന് കൊടുവള്ളി സി.എച്ച്.സി മെഡിക്കൽ ഓഫിസറുടെ ചേംബറിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാവണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.