നരിനടയില്‍ വീട്ടില്‍ കയറി അക്രമം: മൂന്നു പേര്‍ക്കെതിരെ കേസ്

പേരാമ്പ്ര: ചക്കിട്ടപാറ നരിനടയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ അയല്‍വാസികളായ മൂന്നു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്. അക്രമത്തിനിരയായ നരിനട മൂശാരിക്കണ്ടി രാജൻെറ പരാതിയെ തുടര്‍ന്നാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ കല്ലിങ്കല്‍ രവി, മകന്‍ രൂപേഷ്, ഷാജി എന്നിവര്‍ക്കെതിരെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ആയുധവും വടിയുമായി വീട്ടിലെത്തി ആക്രമിച്ചുവെന്നാണ് രാജ‍ൻെറ പരാതി. അക്രമത്തില്‍ രാജൻ ‍(55), അമ്മ മാണിക്യം (85), ഭാര്യ ചന്ദ്രിക (47), മകന്‍ അരുണ്‍രാജ്, ചന്ദ്രികയുടെ അമ്മ പെണ്ണൂട്ടി (75) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടുകയായിരുന്നു. മാസ്ക് വിതരണം പേരാമ്പ്ര: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി മാസ്ക് വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് വി.ടി. സൂരജ്, നിയോജകമണ്ഡലം പ്രസിഡൻറ് മുആദ് നരിനട, ജില്ല സെക്രട്ടറി അർജുൻ കറ്റയാട്ട്, ആദിൽ മുണ്ടിയത്ത്, എസ്. അഭിമന്യു, ആദിത്യ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.