കുണ്ടത്തിൽ താഴം തടയണ യാഥാർഥ്യമാവുന്നു

കൊടുവള്ളി: കാർഷിക മേഖലയായ മടവൂർ പഞ്ചായത്തിലെ കർഷകർക്ക് സഹായകമാകുന്ന . പഞ്ചായത്തിൻെറ മധ്യത്തിലൂടെ ഒഴുകുന്നതും പ്രധാന ജലസ്രോതസ്സുമായ കൂട്ടുംപുറത്ത് താഴം മൂന്നാംപുഴ തോട്ടിൽ കണ്ടത്തിൽ താഴത്താണ് വി.സി.ബി കം ബ്രിഡ്ജ് നിർമാണം നടക്കുന്നത്. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 13, 16 വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച് തടയണ നിർമിക്കുന്നത്‌. നാല് വർഷത്തോളമായി തകർന്ന് കിടക്കുന്ന പ്രസ്തുത തടയണ പുനർനിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരുന്നു. ബ്ലോക്ക് അംഗം ടി. അലിയ്യിയുടെ ശ്രമഫലമായാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് ഫണ്ട് വകയിരുത്തിയത്‌. പഞ്ചായത്തിലെ പ്രധാന കാർഷിക വിള ഉൽപാദന കേന്ദ്രമായ കരിങ്കുറ്റി വയൽ, വേങ്ങോളി താഴം, കൂളിപ്പുറത്ത് താഴം, അടുക്കത്ത് താഴം തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി വ്യാപനത്തിന് പുതിയ തടയണ ഏറെ സഹായകരമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.