പെരുന്നാൾ

മട്ടന്നൂര്‍: ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒരു പെരുന്നാളാണ് കഴിഞ്ഞുപോയത്. പുത്തന്‍ ഉടുപ്പില്ല. പള്ളികളിലും ഈദ് ഗാഹുകളിലും കൂടിച്ചേരലുകളില്ല. ആലിംഗനമില്ല. എന്നാല്‍, മനസ്സ് മനസ്സോടു ചേര്‍ന്ന പെരുന്നാള്‍. റമദാനിലും പെരുന്നാള്‍ ദിവസവും ദാനധര്‍മങ്ങളും മറ്റു ജനസേവന പ്രവര്‍ത്തനങ്ങളും ധാരാളമായി നടന്നു. പ്രതിസന്ധികളെ ചെറുക്കാനുള്ള പരിചയായി മാറി ഇത്തവണത്തെ റമദാനും പെരുന്നാളും. ഇതര ജനവിഭാഗങ്ങളുമായി ഓണ്‍ലൈന്‍ വഴിയുള്ള സൗഹൃദങ്ങള്‍ പല സംഘടനകളും നടത്തി മാതൃകയായി. വിശ്വാസി സമൂഹം വീടുകളില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ നമസ്‌കരിച്ചു. ശവ്വാല്‍ അമ്പിളി പിറന്നു. ഇരുള്‍ നീങ്ങി ഇനി പൂര്‍ണശോഭ പരത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. പെരുന്നാള്‍ പൊതി വിതരണം മട്ടന്നൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, ഖിദ്മത്തുല്‍ ഇസ്ലാം അക്കാദമി എന്നിവയുടെ പാലോട്ടുപള്ളി യൂനിറ്റി‍‍ൻെറ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ നഗരസഭയിലെ ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയിലും മറ്റും കഴിയുന്നവര്‍ക്കും പെരുന്നാള്‍ വിഭവം വിതരണം ചെയ്തു. എസ്.വൈ.എസ് ഇരിട്ടി സോണ്‍ ഫിനാന്‍സ് സെക്രട്ടറി യു. ആരിഫ് മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിർവഹിച്ചു. കൗണ്‍സിലര്‍മാരായ വി.എന്‍. സത്യേന്ദ്രനാഥ്, വി.കെ. സുഗതന്‍, എം.കെ. നജ്മ ടീച്ചര്‍, കെ.വി. ജയചന്ദ്രന്‍, ശാഫി ഹാജി, അഡ്വ. റംഷാദ് മംഗലാടന്‍, പി.പി. നൗഷാദ്, കെ.പി. ഷമീര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.