കണ്ണൂരിൽ ഇറങ്ങിയത് 152 പേര്‍

കണ്ണൂർ: േകാവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് മുംബൈയില്‍നിന്നെത്തിയ ട്രെയിനില്‍ കണ്ണൂരിലിറങ്ങിയത് 152 പേര്‍. 56 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. കാസർകോട്- 72, കോഴിക്കോട്- 17, വയനാട്- അഞ്ച്, മലപ്പുറവും തമിഴ്‌നാടും ഒന്നു വീതമാണ് കണ്ണൂരിൽ ഇറങ്ങിയ മറ്റ് യാത്രക്കാരുടെ കണക്കുകള്‍. കണ്ണൂര്‍ ജില്ലക്കാരെ വീടുകളിലും കോവിഡ് കെയര്‍ സൻെററിലേക്കും അയച്ചു. മറ്റുള്ളവരെ പ്രത്യേകം തയാറാക്കിയ കെ.എസ്.ആർ.ടി.സി ബസുകളിലാണ് മറ്റു ജില്ലകളിലേക്ക് അയച്ചത്. രോഗലക്ഷണം പ്രകടമാക്കിയ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോകമാന്യ തിലകില്‍നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനിന് കണ്ണൂരില്‍ സ്‌റ്റോപ്പുണ്ടാകുമെന്ന് അടിയന്തര അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അതിനുള്ള ക്രമീകരണങ്ങള്‍ ജില്ല ഭരണകൂടം തിരക്കിട്ട് ഒരുക്കുകയായിരുന്നു. ജില്ല കലക്ടര്‍ ടി.വി. സുഭാഷ്, എസ്.പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡി.എം.ഒ ഡോ. നാരായണ നായ്ക്, ഡി.പി.എം ഡോ.കെ.വി. ലതീഷ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കണ്ണൂരില്‍ ഇറങ്ങിയ യാത്രക്കാരെ ആറ് മെഡിക്കല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.