ലോക്ഡൗൺ നിയമം ലംഘിച്ച് തമിഴ്‌നാട്ടിൽനി​െന്നത്തിയ യുവാവിനെതിരെ കേസ്​

മുക്കം: ലോക്‌ഡൗൺ ലംഘിച്ച് തമിഴ്‌നാട് തേനിയിൽനിന്ന് മുക്കത്തെത്തിയ തമിഴ്‌നാട് വെല്ലൂർ സ്വദേശി ഭൂപതിക്കെതിരെ (39) മുക്കം പൊലീസ് കേസെടുത്തു. ഇയാൾ ഇപ്പോൾ മുക്കത്തെ സ്വകാര്യ ലോഡ്ജിൽ ക്വാറൻറീനിലാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30ന് തേനിയിൽനിന്ന് ബൈക്കിൽ ആണ്ടിപ്പെട്ടി വരെ എത്തിയ ഇയാൾ പിന്നീട് ഇരുപതു കിലോമീറ്ററോളം പഴനി റൂട്ടിലൂടെ നടന്നും ബൈക്കിനു കൈകാണിച്ചും പാലക്കാട്‌ റോഡിൽ എത്തുകയായിരുന്നു. തുടർന്ന് രാത്രിയായപ്പോൾ പാലക്കാട്‌ ചെക്ക്പോസ്റ്റിനു സമീപം പാർസൽ കയറ്റിവന്ന മറ്റൊരു ലോറിയിൽ കയറി. എന്നാൽ, അനധികൃതമായി ആളെ കയറ്റിക്കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാൽ പ്രശ്നമാകുമെന്ന് മനസ്സിലായ ലോറി ഡ്രൈവർ ഇയാളെ മണ്ണാർക്കാട് ഇറക്കിവിട്ടു. മണ്ണാർക്കാടുനിന്നും കാൽനടയായി മഞ്ചേരി എത്തി. തുടർന്ന് കൊണ്ടോട്ടി വഴി മുക്കത്തെത്തുകയായിരുന്നു. തമിഴ്‌നാട്ടിൽനിന്നും ഇയാൾ മുക്കത്തെത്തിയതായി രഹസ്യവിവരം ലഭിച്ച മുക്കം പൊലീസ് ഇയാളെ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്യുകയും ആരോഗ്യവിഭാഗം അധികൃതരുടെ സഹായത്തോടെ മുക്കത്തെ സ്വകാര്യ ലോഡ്ജിൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.