ഹൃദയാഘാതം: കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പള്ളിപ്പൊയിൽ മഹ്മൂദ് (70) ആണ് മരിച്ചത്. 45 വർഷമായി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹാരിസ്, നിയാസ്, നഫാസ്, നസ്രിയ, നൗഫൽ. സഹോദരങ്ങൾ: അബ്ദുല്ല, അസീസ്, അഷ്റഫ്, ഇസ്മായിൽ, അസീമ, റുഖിയ, സൗജത്ത്. മയ്യിത്ത് സുലൈബിഖാത്തിൽ ഖബറടക്കി. കുവൈത്ത് കെ.എം.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരിൻെറയും കണ്ണൂർ മണ്ഡലം വൈസ് പ്രസിഡൻറ് ശുഐബ് ധർമടത്തിൻെറയും നേതൃത്വത്തിലാണ് പേപ്പർ വർക്കുകൾ പൂർത്തീകരിച്ചത്. death kwt mahmood
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.