വാഷ് പിടികൂടി

വാണിമേൽ: പുഴമൂലയിൽനിന്ന് 40 ലിറ്റർ വാഷ് പൊലീസ് പിടികൂടി നശിപ്പിച്ചു. കമ്പി പാലത്തിന് താഴെ കന്നാസിൽ സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു. വളയം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് യത്. ടാക്സി ജീപ്പുകളിൽ മൂന്നുപേർ; ഓട്ടംപോവാനാകാതെ ഡ്രൈവർമാർ നാദാപുരം: ടാക്സി ജീപ്പുകൾക്ക് മൂന്നു പേരെ കയറ്റി സർവിസ് നടത്താമെന്ന സർക്കാർ ഉത്തരവിൽ വെട്ടിലായി ഡ്രൈവർമാർ. മലയോര മേഖലയിലേക്ക് സർവിസ് നടത്തുന്ന വാഹനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. 10 രൂപ ചാർജായി യാത്രക്കാരിൽനിന്ന് ഈടാക്കി 12 പേരെ ജീപ്പുകളിൽ കയറ്റിയാണ് ഓടിയിരുന്നത്. ഒരു ട്രിപ്പിന് 120 രൂപ മിനിമം ലഭിച്ചാലേ ലാഭകരമാവൂ. ഈ സ്ഥാനത്ത് രണ്ടുപേരെ കയറ്റി എങ്ങനെ ഓടുമെന്നാണ് ടാക്സി ജീപ്പ് തൊഴിലാളികൾ ഉയർത്തുന്ന ചോദ്യം. ഓട്ടോറിക്ഷകളിൽ ബന്ധുക്കൾക്ക് അടക്കം മൂന്നു പേർക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളതിനാൽ സർവിസ് പലയിടത്തും പതിവുപോലെ നടന്നു. എന്നാൽ, ടാക്സി ജീപ്പുകൾ സർവിസ് നടത്തിയില്ല. ടാക്സി വാഹനങ്ങളെ പ്രധാനമായും ആശ്രയിക്കുന്നത് ബസ് സർവിസ് കുറവായ മലയോരവാസികളാണ്. മാനദണ്ഡങ്ങളിൽ ഇളവ് ലഭിച്ചാലേ മലയോരവാസികൾക്ക് ടൗണുമായി ബന്ധപ്പെടാനും ഈ മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമാവൂവെന്നും ചൂണ്ടിക്കാണിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.