മത കലാലയങ്ങൾ അണുവിമുക്തമാക്കണം

കണ്ണൂർ: അടച്ചിട്ട മതകലാലയങ്ങൾ പൊതുപരീക്ഷകൾക്കായി തുറന്നു നൽകുന്നതിൻെറ മുന്നോടിയായി അണുവിമുക്തമാക്കി ശുചീകരിക്കണമെന്ന് സമസ്ത മദ്റസ മാനേജ്മൻെറ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് ബ്നു ആദം. വിദ്യാർഥികൾക്ക് എല്ലാവിധ സൗകര്യം ഒരുക്കണം. അധ്യാപകരുടെ ക്ഷേമത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും നൽകുന്നതിൽ മാനേജ്മൻെറ് മുന്നോട്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല ജംഇയത്തുൽ മുഅല്ലിമീൻ പ്രഖ്യാപിച്ച കോവിഡ് ആശ്വാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻെറ ഭാഗമായി റേഞ്ച് ഐ.ടി. കോഓഡിനേറ്റർമാർക്കുള്ള ധനസഹായ വിതരണത്തിൻെറ ജില്ലതല ഉദ്ഘാടനം കണ്ണാടിപ്പറമ്പ് റേഞ്ച് കോഓഡിനേറ്റർ ജംഷീർ ദാരിമിക്ക് നൽകി അദ്ദേഹം നിർവഹിച്ചു. അബ്ദുസ്സമദ് മുട്ടം അധ്യക്ഷത വഹിച്ചു. അബ്ദു ശുക്കൂർ ഫൈസി പ്രഭാഷണം നടത്തി. മുസ്തഫ കൊട്ടില സ്വാഗതവും ഹൈദർ ഫൈസി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.