ബാങ്ക്​ നിയന്ത്രണം ഹോട്സ്‌പോട്ടിൽ മാത്രം

കണ്ണൂർ: കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വാര്‍ഡുകളോ തൊട്ടടുത്ത വാര്‍ഡുകളോ മാത്രം ഹോട്സ്‌പോട്ടായി പരിമിതപ്പെടുത്തിയ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം ഇവിടങ്ങളില്‍ മാത്രമാക്കി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് ഉത്തരവിട്ടു. ഇതുപ്രകാരം കതിരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 15, പാട്യം പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍, കേളകം പഞ്ചായത്തിലെ വാര്‍ഡ് ഒമ്പത്, മട്ടന്നൂര്‍ നഗരസഭയിലെ വാര്‍ഡ് 28 എന്നിവയില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍. നേരത്തേ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെടുന്ന തദ്ദേശ സ്ഥാപനം മുഴുവന്‍ ഹോട്സ്‌പോട്ടായി പരിഗണിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.