കണ്ണൂരിൽ രണ്ടുപേർക്ക്​ കോവിഡ്​കരുതലിലാണ്​ രക്ഷ

കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച രണ്ടുപേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. പത്ത് ദിവസത്തിനുശേഷം രണ്ടുദിവത്തിനിടെ മൂന്ന് പോസിറ്റിവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ദുബൈയിൽനിന്നെത്തിയ കടമ്പൂർ സ്വദേശിക്കും ചെന്നെയിൽനിന്നെത്തിയ മട്ടന്നൂർ സ്വദേശിക്കുമാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. കടമ്പൂർ സ്വദേശിയായ യുവാവ് ചൊവ്വാഴ്ച ദുബൈയിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രവാസിയാണ്. നാട്ടിലെത്തിയ ദിവസം തന്നെ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെറററിൽ വെച്ചാണ് ഇയാളുടെ സാമ്പിൾ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ച മട്ടന്നൂർ കല്ലേരിക്കര സ്വദേശിയായ യുവാവ് മേയ് ആറിന് ചെന്നൈയിൽനിന്നെത്തിയതാണ്. മേയ് 12ന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മൻെറ് സൻെററിൽ വെച്ചാണ് ഇയാളുടെയും സാമ്പിൾ ശേഖരിച്ചത്. ജില്ലയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് അഞ്ചുപേരാണ്. റെഡ് സോണായ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. മേയ് ഏഴിന് ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്നത് ആകെ 96 പേരായിരുന്നു. ഒരാഴ്ചക്കുള്ളിൽ ഇത് 2847 ആയി വർധിച്ചു. നാല് ദിവസത്തിനിടെ റെഡ് സോണിൽനിന്ന് ഒാറഞ്ച് സോണിേലക്ക് മാറാനിരിക്കെയാണ് ബുധനാഴ്ച ഒരു പോസിറ്റിവ് കേസ് കൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 116 പേരാണ് ജില്ലയിൽ രോഗമുക്തരായി ആശുപത്രി വിട്ടവർ. നിരീക്ഷണത്തിലുള്ളവരിൽ 46 പേര്‍ ആശുപത്രിയിലും 2801 പേര്‍ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 പേരും കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ എട്ടുപേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ആറുപേരുമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ തദ്ദേശ, പൊലീസ് അധികൃതരുടെ നേതൃത്വത്തിൽ നിരന്തരം ബന്ധപ്പെടുന്നുണ്ട്. രോഗലക്ഷണം കണ്ടെത്തിയാൽ ഉടൻ ഇവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കം സജ്ജീകരിച്ചതായി അധികൃതർ അറിയിച്ചു. 4580 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4519 എണ്ണത്തിൻെറ ഫലം വന്നു. 4275 നെഗറ്റിവാണ്. 61 ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റിവായത് 137 എണ്ണമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.