പഴകിയ മത്സ്യം പിടികൂടി

കൂത്തുപറമ്പ്: നഗരസഭ ഹെൽത്ത് വിഭാഗം പൊലീസി‍ൻെറ സഹായത്തോടെ നടത്തിയ പരിശോധനയിൽ 35 കിലോയോളം നശിപ്പിച്ചു. ഗുഡ്സ് ഓട്ടോയിൽ വിൽപന നടത്തുകയായിരുന്ന ഞണ്ട്, മത്തി, നത്തോലി എന്നിവയാണ് പിടിച്ചെടുത്തത്. റെഡ് സോണായ മൂര്യാട് മേഖലയിൽ വിൽപന നടത്തുന്നതിന് എത്തിച്ചതായിരുന്നു മത്സ്യം. ചെറുവാഞ്ചേരി സ്വദേശി ശ്രിൻജിത്തി‍ൻെറ പേരിൽ നഗരസഭ അധികൃതർ കേസെടുത്തു. മത്സ്യം പാലാപ്പറമ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിച്ച് നശിപ്പിച്ചു. കൂത്തുപറമ്പ് എസ്.ഐ പി. ബിജു, എ.എസ്.ഐ അനിൽകുമാർ, സീനിയർ പൊലീസ് ഓഫിസർ കെ.എ. സുധി, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിഗേഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.