പെരുന്നാൾ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ലാസുകാരി

ഇരിക്കൂർ: പെരുന്നാൾ ആഘോഷത്തിനായി നീക്കിവെച്ച 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി അഞ്ചാം ക്ലാസ് വിദ്യാർഥിനി മാതൃകയായി. ഇരിക്കൂർ വയക്കാംകോട് പൈസായിയിലെ ചേക്കിൻറകത്ത് ഹൗസിൽ കെ.പി. മാമു, സി.സി. റജീന ദമ്പതികളുടെ മകൾ ഫാത്തിമ സുരയ്യയാണ് തുക ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിനെ ഏൽപിച്ചത്. ഇരിക്കൂർ പട്ടുവം വാണീവിലാസം എ.എൽ.പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ സുരയ്യ പ്രധാനാധ്യാപകൻ കെ.ബി. ബാബുവുമൊത്താണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്‌. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ്, സബ് ഇൻസ്പെക്ടർ കെ.വി. ശ്രീഹരി, ഇരിക്കൂർ പ്രസ് ഫോറം പ്രസിഡൻറ് മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ, സ്പെഷൽ ബ്രാഞ്ച് പൊലീസ് ഓഫിസർ കെ. പ്രസാദ് എന്നിവർ പങ്കെടുത്തു. ഫാത്തിമ റജീനയുടെ പിതാവ് റിയാദിൽ ജീവനക്കാരനാണ്. ikr sakkaath nalkyeth.jpg തുക ഫാത്തിമ റജീന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിക്കൂർ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിനെ ഏൽപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.