നഗരത്തിൽ മഴക്കാലപൂർവ ശുചീകരണം ഉടൻ തുടങ്ങും

കോഴിക്കോട്: നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനം പെട്ടെന്ന് തുടങ്ങാൻ തീരുമാനം. ഇതിനായി കോര്‍പറേഷൻ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച ചേരാൻ ധാരണയായി. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് മുൻകരുതലിൻെറ ഭാഗമായുള്ള ലോക്ഡൗൺ കാരണം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശുചീകരണത്തിനിറങ്ങും മുമ്പുതന്നെ ബുദ്ധിമുട്ടുണ്ടാവാനിടയുള്ള പ്രദേശങ്ങൾ കണ്ടുപിടിച്ച് മാപ്പിങ് നടത്താൻ നടപടിയായി. ഏതുവിധം ശുചീകരണം ആരംഭിക്കാനാവുമെന്ന് ഇതിൻെറയടിസ്ഥാനത്തിലാണ് തീരുമാനിക്കുക. കഴിഞ്ഞ ദിവസമാണ് മഴക്കാലപൂർവ ശുചീകരണം തുടങ്ങാൻ അനുമതിയായത്. ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം തുടരാനും നഗരസഭയുടെ മാനേജ്മൻെറ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഭക്ഷണം നൽകുന്നത് ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ, വി.കെ.സി. മമ്മത് കോയ, ഡെപ്യൂട്ടി മേയർ മീര ദർശക്, സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ കൊല്ലം മഴക്കാലത്തിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ 75 വാർഡുകളിലും നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.