ഫറോക്കില്‍ ടാങ്കറുകൾ കൂട്ടിയിടിച്ച് അപകടം; കാര്യക്ഷമമായി മോക് ഡ്രില്‍

ഫറോക്ക്: രാസ ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കവുമായി ജില്ല ഭരണകൂടത്തിൻെറയും ജില്ല ക്രൈസിസ് മാനേജ്‌മൻെറ് ഗ്രൂപ്പിൻെറയും നേതൃത്വത്തില്‍ ഫറോക്ക്് ഐ.ഒ.സി.എല്‍ ഡിപ്പോക്ക് സമീപം ഓഫ് സൈറ്റ് എമര്‍ജന്‍സി മോക്ക് ഡ്രില്‍ നടത്തി. ഡിപ്പോയില്‍നിന്ന് പെട്രോള്‍ നിറച്ച ഒരു ടാങ്കര്‍, ഡിപ്പോയുടെ സമീപത്തുള്ള ഇ.എസ്.ഐ ഭാഗത്തുനിന്നു വന്ന മറ്റൊരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയും തുടര്‍ന്നു പെട്രോള്‍ ലീക്ക് ചെയ്യുകയും തീ പിടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഉണ്ടായ അടിയന്തര ഘട്ടത്തെ വിവിധ വകുപ്പുകളുടെ ഏകോപനതോടെ അപകടരഹിതമായി എങ്ങനെ നിയന്ത്രണവിധേയമാക്കും എന്നതായിരുന്നു മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത്. ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ജില്ല ഭരണകൂടത്തിനും ഐ.ഒ.സി.എല്‍ പ്ലാൻറിലേക്കും വിവരം തത്സമയം കൈമാറുകയും കലക്ടറേറ്റില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ല ക്രൈസിസ് മാനേജ്‌മൻെറ് ഗ്രൂപ് യോഗം ചേര്‍ന്ന് ഡെപ്യൂട്ടി കലക്ടരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സംഘം സ്ഥലത്ത് എത്തുകയും ചെയ്തു. ഫറോക്ക് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലെത്തത്തുകയും അപകടവിവരം സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുകയും പ്രദേശത്തേക്കുള്ള വാഹനഗതാഗതവും ജനസഞ്ചാരവും നിര്‍ത്തി വെപ്പിക്കുകയും ദിശതിരിച്ചുവിടുകയും ചെയ്തു. തുടര്‍ന്ന് കെ.എസ്.ഇ.ബി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്റ്റേഷന്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് െറസ്‌ക്യൂ സ്ഥലത്തെത്തി തീയണക്കുന്നതിനു പരിശ്രമിച്ചു. ജില്ല മെഡിക്കല്‍ ഓഫിസിൻെറ നിർദേശതെ തുടര്‍ന്ന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘം ആംബുലന്‍സില്‍, പരിക്കേറ്റവരെ തത്സമയം പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റുന്നതിനും നേതൃത്വം നല്‍കി. ആളപായവും ഗുരുതരമായ അപകടവും ഇല്ലാതെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെ അപകടം ഒഴിവായതായി അറിയിച്ച് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഓള്‍ ക്ലിയര്‍ മെസേജ് നല്‍കുകയും രക്ഷാപ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് മേഖല ജോയൻറ് ഡയറക്ടര്‍ ടി.ഐ. ശിവന്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജി. സുലോചന, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ സാജു മാത്യു എന്നിവര്‍ നിരീക്ഷകരായിരുന്നു. ഫറോക്ക് സബ് ഇന്‍സ്‌പെക്ടര്‍ പി. പ്രദീപ് കുമാര്‍, മീഞ്ചന്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫിസര്‍ ഷിഹാബുദ്ദീന്‍, െഡപ്യൂട്ടി തഹസില്‍ദാര്‍ കെ. ബാലരാജന്‍, മെഡിക്കല്‍ ഓഫിസര്‍ എസ്. ധനുപ്, പി.സി.ബി അസിസ്റ്റൻറ് എൻജിനീയര്‍മാരായ ഷമീമ ഷാഫി, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ രാധിക നായര്‍, െഡപ്യൂട്ടി ഡി.എം.ഒ ഡോ. ടി. മോഹന്‍ദാസ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അതത് വകുപ്പുകളുടെ ചുമതല വഹിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത റിവ്യൂ മീറ്റിങ്ങും നടത്തി. കമ്യൂണിറ്റി സേഫ്റ്റി അവയര്‍നസ് പ്രോഗ്രാമിൻെറ ഭാഗമായി സാമൂഹിക സുരക്ഷിതത്വ ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. ഐ.ഒ.സി.എല്‍ ഫറോക്ക്, എച്ച്.പി.സി.എല്‍ എലത്തൂര്‍, സ്‌നേഹ പെട്രോളിയം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.