മണ്ണൂര്‍-കടലുണ്ടി-ചാലിയം റോഡ്‌ പ്രവൃത്തി ഉദ്ഘാടനം; സംഘാടക സമിതി രൂപവത്​കരിച്ചു

ഫറോക്ക്: മണ്ണൂര്‍-കടലുണ്ടി-ചാലിയം റോഡ്‌ പ്രവൃത്തി ഉദ്ഘാടനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. നവീകരണത്തിനായി ക ിഫ്ബിയില്‍നിന്ന് 45.54 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോൺട്രാക്ട്‌ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. ഉദ്ഘാടനത്തിനായുള്ള സംഘാടകസമിതി രൂപവത്കരണ യോഗം വി.കെ.സി. മമ്മത്കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. എൻ.കെ. ബിച്ചിക്കോയ, ഭാനുമതി കക്കാട്ട്‌, കെ.എം. സതീദേവി, ചെയര്‍മാൻ അബ്ദുസ്സലാം വാസ്കോ, കണ്‍വീനര്‍ ടി. രാധാഗോപി, ട്രഷറർ കൃഷ്ണന്‍ കാക്കാതിരുത്തി, കെ. ഗംഗാധരന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.