ആയഞ്ചേരിയിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കും

ആയഞ്ചേരി: ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത യോഗം വടകര ഡിവൈ.എസ്. പി പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിൽ ഇതിന് പരിഹാരം കാണാൻ വേണ്ടിയാണ് ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചുചേർത്തത്. പരിഷ്കരണം എന്തൊക്കെ വേണമെന്ന് അടുത്ത യോഗത്തിൽ തീരുമാനിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നഷീദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വടകര സി.ഐ പി.എം. മനോജൻ, ടി.വി. കുഞ്ഞിരാമൻ, ബാബു കുളങ്ങരത്ത്, വി. ബാലൻ, വി. സൗമ്യ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, കളത്തിൽ അബ്ദുല്ല, കണ്ണോത്ത് ദാമോദരൻ, സി.വി. കുഞ്ഞിരാമൻ, സി.എച്ച്. ഹമീദ്, മുത്തു തങ്ങൾ, പുതുശ്ശേരി രാജൻ, സത്യൻ, രവീന്ദ്രൻ കോറോത്ത്, ശ്രീധരൻ, ഹരിദാസൻ, സോമൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.