കുടിവെള്ള വിതരണത്തിനിടെ ലോറി മറിഞ്ഞു

ചേളന്നൂര്‍: ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണം നടത്തുന്ന ലോറി മറിഞ്ഞു. അമ്പലപ്പാട് ചേന്നരുകണ്ടിയില്‍ ഭാഗത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം. ഡ്രൈവര്‍ മുതുവാട്ടുതാഴം എടത്തനങ്കര കെ.ജി. രാജീവന് നിസ്സാര പരിക്കേറ്റു. വലുതും ചെറുതുമായ രണ്ടു ടാങ്കുകളിലായി 4000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കുകളാണ് ഉണ്ടായിരുന്നത്. വലിയ ടാങ്ക്് തകർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല, വൈസ് പ്രസിഡൻറ് പി.എം. വിജയന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ പി. ഇസ്മയില്‍ എന്നിവര്‍ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.