സാന്ത്വനവുമായി കാരുണ്യയാത്ര

കടലുണ്ടി: എസ്.വൈ.എസ് സാന്ത്വനം പദ്ധതിക്കുകീഴിൽ കാരുണ്യയാത്ര നടത്തി മാതൃകയായി ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍. തങ്ങളുടെ വാഹനങ്ങൾ കാരുണ്യ വണ്ടികളായി ഓടിച്ച് ലഭിച്ച തുക കടലുണ്ടിയിലെ സുന്നി യുവജന സംഘത്തിൻെറ സാന്ത്വനം പദ്ധതിക്ക് കൈമാറി. കടലുണ്ടി സർക്കിളിൽ റിലീഫ് ഡേയുടെ ഭാഗമയി ചാലിയം, മണ്ണൂർ റെയിൽ, കടലുണ്ടി, മണ്ണൂർ വളവ് എന്നിവിടങ്ങളിൽ ഓടിയത് 35 ഓട്ടോകളാണ്. സഹോദര സമുദായാംഗങ്ങളും പരിപാടിയോട് സഹകരിച്ചു. ഡ്രൈവറുടെ കൈയിൽ കൂലി നൽകുന്നതിന് പകരം പണം ശേഖരിക്കുന്നതിനായി പ്രത്യേകം ബക്കറ്റ് വെച്ചു. റെയിൽവേ ഗേറ്റുകളിലും ഗതാഗതക്കുരുക്കിലും ബാനർ പതിച്ച വാഹനങ്ങൾ കണ്ട മറ്റു യാത്രക്കാരും നാട്ടുകാരും ഓട്ടേറിക്ഷയിലെ ബക്കറ്റിൽ പണം നിക്ഷേപിക്കാനും തയാറായി. എസ്.വൈ.എസിനെ ഏൽപിച്ച വരുമാനം വീടുകളിലും ആശുപത്രികളിലും കിടക്കുന്ന രോഗികളുടെ പരിചരണം, പാവെപ്പട്ടവർക്കുള്ള ഭക്ഷണ കിറ്റ് വിതരണം, മരുന്ന്, മെഡിക്കൽ ഉപകരണ വിതരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്ന് സാന്ത്വനം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.