വീടി​െൻറ മേല്‍ക്കൂര തകര്‍ന്നു; ആളപായമില്ല

വീടിൻെറ മേല്‍ക്കൂര തകര്‍ന്നു; ആളപായമില്ല നൈനാംവളപ്പ്: പള്ളിക്കണ്ടി നൈനാംവളപ്പ് റാത്തീബ് പള്ളിക്ക് സമീപമുള്ള വീടിൻെറ മേല്‍ക്കൂര തകര്‍ന്നു. പുലര്‍ച്ച നാലുമണിക്ക് നടന്ന അപകടത്തില്‍ ആളപായമില്ല. എന്‍.സി. റംലത്തിൻെറ 'സൈനബി മന്‍സില്‍' തറവാടുവീടാണ് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുംപെട്ട് മേല്‍ക്കൂരയുടെ മുന്‍വശം തകര്‍ന്നുവീണത്. സംഭവസമയത്ത് വീട്ടിലെ അംഗങ്ങള്‍ ഉള്‍വശങ്ങളിലായിരുന്നതിനാല്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു. 75 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് വീട്. മൊയ്തീന്‍കുട്ടിയും ഭാര്യയും മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളുമാണ് വീട്ടിലെ താമസക്കാര്‍. മേയറും കൗണ്‍സലറും സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.