അനൗൺസ്മെൻറ്​ വാഹനം തടഞ്ഞുനിർത്തി യു.ഡി.എഫ് പ്രവർത്തകരെ മർദിച്ചതായി പരാതി

അനൗൺസ്മൻെറ് വാഹനം തടഞ്ഞുനിർത്തി യു.ഡി.എഫ് പ്രവർത്തകരെ മർദിച്ചതായി പരാതി മൂഴിക്കൽ: ചെറുവറ്റയിൽ സി.പി.എം പ്രവർത ്തകർ യു.ഡി.എഫിൻെറ അനൗൺസ്‌മൻെറ് വാഹനം തടഞ്ഞുനിർത്തി അടിച്ചുതകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തതായി പരാതി. യു.ഡി.എഫ് പ്രവർത്തകൻ മൂഴിക്കൽ വിരുപ്പിൽ എ.സി ഹൗസിൽ അബ്ദുൽ അസീസ്, സൗണ്ട്സ് ഓപറേറ്റർ ഈസ്റ്റ് വെള്ളിമാട് കുന്ന് മനാസ് ഹൗസിൽ സുജാഫർ അലി, ഡ്രൈവർ കൊടുവള്ളി ചുടല കുഴിയിൽ അസൈൻ കെ. എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എമ്മിൻെറ പൊതുയോഗം നടക്കുമ്പോൾ അനൗൺസ്‌മൻെറ് ഓഫ് ചെയ്ത ശേഷം വാഹനം ചെറുവറ്റ അങ്ങാടിയിലൂടെ കടന്നുപോകുമ്പോൾ പ്രകോപനമില്ലാതെ സി.പി.എം പ്രവർത്തകർ വാഹനം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫ് പ്രവർത്തകർ പറയുന്നത്. എന്നാൽ, പ്രവർത്തകർക്കു നേരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. മൂഴിക്കൽ മേഖല യു.ഡി.എഫ് കമ്മിറ്റി ചേവായൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.