യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം

പേരാമ്പ്ര: മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസിനെ കള്ളക്കേസിൽ കുടുക്കാനുള്ള സർക്കാർ നീക് കത്തിനെതിരെ പേരാമ്പ്ര പഞ്ചായത്ത്‌ യൂത്ത്‌ ലീഗി​െൻറ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. ആർ. കെ. മുഹമ്മദ്‌, എം.പി. സിറാജ്‌, കെ.പി. റസാഖ്‌, കെ.സി. മുഹമ്മദ്‌, സി.കെ. ഹാഫിസ്‌, ആർ.എം. നിഷാദ്‌, അമീർ വല്ലാറ്റ, നിയാസ്‌ കക്കാട്‌ തുടങ്ങിയവർ നേതൃത്വം നൽകി. നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി മുളിയങ്ങലിൽ പ്രതിഷേധ പ്രകടനം നടത്തി. പി.സി. മുഹമ്മദ് സിറാജ്, സലിം മിലാസ്, കെ.എം. ഷാമിൽ, ഷമീം അഹമ്മദ്, വി.എൻ. നൗഫൽ, പി.കെ. അസ്ബീർ, മുനീർ നൊച്ചാട്, ഗഫൂർ മണിയോത്ത്, കെ.കെ. റിയാസ്, ആർ.കെ. മുജീബ്, കെ. റഷീദ് , അസീം ജിൽഷാദ്, മജീദ് വയലാളി, പി. അർഷാദ്, സി. ഉബൈദ്, അഷ്റഫ് ചാലിക്കര, ടി.പി. സൽമാൻ, റൈസൽ, നസീം നുജൂം നേതൃത്വം നൽകി. പ്രതിഷേധ യോഗം പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.പി. നാസർ ഉദ്‌ഘാടനം ചെയ്തു. പി. ഹാരിസ് ചാലിക്കര അബ്ദുറഹ്മാൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.