ജില്ല കലക്ടറുടെ ഒപ്പം പരാതിപരിഹാര ക്യാമ്പിൽ പരാതികളുടെ പ്രളയം

ബാലുശ്ശേരി: . പനങ്ങാട് പഞ്ചായത്ത് ഹാളിൽ ഉച്ചക്ക് രണ്ടുമുതൽ തുടങ്ങിയ ക്യാമ്പ് വൈകീട്ട് അഞ്ചരയോടെയാണ് സമാപിച്ചത്. ജില്ല കലക്ടർ സാംബശിവറാവുവി‍​െൻറ നേതൃത്വത്തിൽ വിവിധ വകുപ്പുദ്യോഗസ്ഥരും പഞ്ചായത്തിലെ ജനപ്രതിനിധികളും പങ്കെടുത്തു. റേഷൻകാർഡ് സംബന്ധമായ പരാതികളായിരുന്നു ഏറെയും. വീട്, കുടിവെള്ളം, വൈദ്യുതി, റോഡ് സംബന്ധമായ പരാതികളും ക്യാമ്പിൽ ഉന്നയിക്കപ്പെട്ടു. 180ഓളം പരാതികളാണ് കലക്ടർക്ക് ലഭിച്ചത്. കാർഡ് സംബന്ധമായ പരാതികൾ ഉടൻ പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. മറ്റു പരാതികൾ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി പരിഹരിക്കാനാവശ്യമായ നടപടി എടുക്കുമെന്ന് കലക്ടർ അറിയിച്ചു. പനങ്ങാട് പഞ്ചായത്തിലെ കോട്ടക്കുന്ന് ആദിവാസി കോളനി ജില്ല കലക്ടർ സന്ദർശിച്ചു. കോളനിയിൽ ശോച്യാവസ്ഥയിൽ താമസിക്കുന്ന നാല് കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ പഞ്ചായത്തിന് നിർദേശം നൽകി. പഞ്ചായത്തി​െൻറ തനത് ഫണ്ടിൽ ഉൾപ്പെടുത്തി വീടി​െൻറ നിർമാണം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, വൈസ് പ്രസിഡൻറ് പി. ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.