ബിസ്മില്ല ട്രാവൽസ്; സ്​റ്റുഡൻറ്​സ്​ ഫ്രണ്ട്‌ലി ബസ്

രാമനാട്ടുകര: രാമനാട്ടുകര ഫാറൂഖ് കോളജ് റൂട്ടിലെ വിദ്യാർഥി സൗഹൃദ ബസിനായി എസ്.കെ.എസ്.എസ്.എഫ് രാമനാട്ടുകര ക്ലസ്റ ്റർ കമ്മിറ്റി ഒരുക്കിയ സ്റ്റുഡൻറ്സ് ഫ്രണ്ട്‌ലി ബസ് അവാർഡ് ജേതാക്കളായി ബിസ്മില്ല ബസിനെ തിരഞ്ഞെടുത്തു. യഥാക്രമം എ.ബി.സി.ഡി, മെഹ്‌നൂസ് എന്നീ ബസുകൾ രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി. രണ്ടാഴ്ചയോളമായി അഞ്ച് കോഡിനേറ്റേഴ്സ് ഫാറൂഖ് കോളജിലെ പത്തോളം വരുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന എണ്ണൂറോളം വിദ്യാർഥികളെ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിൽ 282 പേരുടെ പിന്തുണ നേടിയാണ് ബിസ്മില്ല ഒന്നാമതെത്തിയത്. രാമനാട്ടുകരയിൽ നടന്ന ചടങ്ങിൽ ഫറോക്ക് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ. സുബൈറിൽനിന്ന് ബസ് ജീവനക്കാരായ ടി.കെ. മുഹമ്മദ് നവാസ്, ടി.കെ. മുഹമ്മദ് ഷാഹിദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.