വടകര-പേരാമ്പ്ര റൂട്ടിൽ പണിമുടക്ക് 10 ദിവസമായി: യാത്രക്കാർ വലയുന്നു

മേപ്പയൂർ: പേരാമ്പ്ര-പയ്യോളി-വടകര റൂട്ടിൽ 10 ദിവസമായി നടക്കുന്ന ബസ് പണിമുടക്കുമൂലം യാത്രക്കാർ ദുരിതത്തിൽ. ദിവസവ ും ആയിരക്കണക്കിനാളുകൾ യാത്രചെയ്യുന്ന റൂട്ടാണിത്. വടകര ബസ്സ്റ്റാൻഡിൽ നടപ്പാക്കിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായാണ് ജനുവരി ഒന്നു മുതൽ പണിമുടക്ക് നടത്തുന്നത്. നിരവധി വിദ്യാലയങ്ങളുള്ള ഈ റൂട്ടിൽ വിദ്യാർഥികളും തൊഴിലാളികളും സ്ത്രീകളുമാണ് ഏറെ കഷ്ടപ്പെടുന്നത്. ജീവനക്കാർക്ക് സമയത്ത് ഓഫിസുകളിൽ എത്തിച്ചേരാൻ കഴിയുന്നില്ല. മേപ്പയൂർ ഗവൺമ​െൻറ് വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, സലഫി കോളജ്, ബി.എഡ് സ​െൻറർ, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കൂടാതെ നിരവധി എൽ.പി, യു.പി സ്കൂൾ, പാരലൽ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് യാത്രാേക്ലശം അനുഭവിക്കുന്നത്. വൻതുക നൽകി സമാന്തര സർവിസുകളെ ആശ്രയിച്ചാണ് പലരും യാത്ര ചെയ്യുന്നത്. രാത്രി വൈകിയാണ് വിദ്യാർഥികൾ വീടുകളിൽ എത്തുന്നത്. കൃത്യസമയത്ത് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിച്ചേരാൻ കഴിയുന്നില്ല. സമരം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ബസ് സമരം ഉടൻ പിൻവലിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.സി. അനൂപ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.