ശമ്പള കമീഷനെ നിയോഗിക്കണം

ബേപ്പൂർ: ശമ്പള കമീഷനെ നിയമിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സി.കെ. സതീശൻ ആവശ്യപ്പെട്ടു. അസോസ ിയേഷൻ മീഞ്ചന്ത ബ്രാഞ്ച് മെംബർഷിപ് വിതരണത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻറ് വി.പി. ജംഷീർ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറിമാരായ വി. ജാഫർ ഖാൻ, പ്രേംനാഥ് മംഗലശ്ശേരി സെനറ്റ് മെംബർ മധു രാമനാട്ടുകര, കെ. സിദ്ദീഖുൽ അക്ബർ, കെ.വി. ബാലകൃഷ്ണൻ, എം. ജിഷി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.