രാമനാട്ടുകരയിൽ റോഡ് ഉപരോധിച്ചു

രാമനാട്ടുകര: പ്രതിഷേധക്കാർ . രാമനാട്ടുകര നിസരി ജങ്ഷനിൽ ദേശീയപാത ഉപരോധിച്ചത്. ദീർഘദൂര സർവിസുകൾ നടത്തുന്ന കെ.എസ ്.ആർ.ടി.സി ബസുകൾ ഉപരോധത്തിൽ ഒരു മണിക്കൂറോളം നിർത്തിയിട്ടു. പൊലീസെത്തി ഉപരോധക്കാരെ മാറ്റിയാണ് സർവിസുകൾ പുനരാരംഭിച്ചത്. രാത്രി ഏഴുമണിയോടെ രാമനാട്ടുകര അങ്ങാടിയിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. അതേ സമയത്തുതന്നെ കോൺഗ്രസി​െൻറ പ്രകടനവും സി.പി.ഐയുടെ നവോത്ഥാന യാത്രയുടെ ജില്ലാ സമാപനവും രാമനാട്ടുകര അങ്ങാടിയിൽ നടന്നു. ഇത് നാട്ടുകാരെയും വാഹനങ്ങളെയും വലച്ചു. ഫറോക്ക് എസ്.ഐ എം.കെ. അനിൽ കുമാറി​െൻറയും രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റ് എസ്.ഐ സി.കെ. അരവിന്ദ​െൻറയും നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു. പടം: ramanattu33.jpg ശബരിമല യുവതീപ്രവേശനത്തെ തുടർന്ന് പ്രതിഷേധക്കാർ രാമനാട്ടുകര നിസരി ജങ്ഷനിൽ ദേശീയപാത ഉപരോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.