വിദ്യാർഥികളുടെ പുതുവത്സര ആഘോഷം

തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ പുതുവർഷാഘോഷം വേറിട്ടതായി. വിദ്യാലയ മുറ്റത്ത് വിളഞ്ഞ കരനെല്ല് ഉപയോഗിച്ച് ഉണ്ടാക്കിയ പായസം വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ 1700 പേർക്ക് നൽകി. വിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ ഹരിതോത്സവത്തി​െൻറ ഭാഗമായാണ് വിദ്യാലയ മുറ്റത്ത് കരനെൽ ക്യഷി ചെയ്തത്. സ്കൂളിന് സമീപത്തെ തിരുവമ്പാടി സ്നേഹാലയത്തിലെ അന്തേവാസികൾക്കും പായസമെത്തിച്ചു. കൃഷിയിൽ സഹകരിച്ച കൃഷി ഭവനിലെ ജീവനക്കാർക്ക് പായസ മെത്തിക്കാനും വിദ്യാർഥികൾ മറന്നില്ല. വിദ്യാലയ മുറ്റം പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളാൽ ഹരിതാഭമാണ്. സ്കൂളിലെ പുതുവത്സര ആഘോഷം പായസം വിതരണം ചെയ്ത് ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ.എം. സണ്ണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിപിൻ എം. സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡൻറ് തങ്കച്ചൻ പുരയിടത്തിൽ, കാർഷിക ക്ലബ് കൺവീനർ ജെയിംസ് ജോഷി, അധ്യാപകരായ വിത്സൻ ജേക്കബ്, ട്രീസമ്മ ജോസഫ്, ലിൻസി ജോസഫ്, മിനിമോൾ തോമസ് എന്നിവർ സംസാരിച്ചു. നിഷ പോൾ, ഫിലോമിന മാത്യു, സിസ്റ്റർ വിനോജി, ഷൈല, റിജോ സെബാസ്റ്റ്യൻ, അശ്വിൻ കല്ലാനോട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.