കരുവൻതിരുത്തി വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം ഉദ്​ഘാടനം 12ന്

ഫറോക്ക്: നഗരസഭയിലെ കരുവൻതിരുത്തി വില്ലേജ്‌ ഓഫിസിനായി നിർമിക്കുന്ന പുതിയ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ. ജനുവരി 12ന് ഉദ്ഘാടനം ചെയ്യും. അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വെസ്റ്റ് നല്ലൂർ ബൈപാസ് റോഡിൽ ഗവ. എൽ.പി. സ്കൂളിനു സമീപം പുല്ലൂർ പടിയിലാണ് രണ്ടു നിലകളിലായി 240 ചതരുശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഓഫിസ് ഉയരുന്നത്. 40 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. കോഴിക്കോട് നിർമിതികേന്ദ്രത്തിനാണ് നിർമാണ ചുമതല. തറയിൽ ടൈൽ വിരിക്കലും ചുവരുകളുടെ ചായം പൂശലും പൂർത്തിയായി. ചൊവ്വാഴ്ച മുതൽ കെട്ടിടത്തിന് പുറത്ത് ഇൻറർലോക് കട്ടകൾ വിരിക്കും. ഈ പ്രവൃത്തി കൂടി കഴിഞ്ഞാൽ വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനു സജ്ജമാകും. നിലവിൽ ഫറോക്കിനു സമീപം ചായിച്ചൻ വളവിലെ താൽക്കാലിക കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ മൂന്ന് പ്രാവശ്യമാണ് ഓഫിസ് പല വാടക കെട്ടിടങ്ങളിലായി പ്രവർത്തിച്ചത്. വെസ്റ്റ് നല്ലൂരിലെ വാകേരി അപ്പു എന്ന പവിത്രനാണ് വില്ലേജ് ഓഫിസിന് ഭൂമി നൽകിയത്. ത​െൻറ മാതാപിതാക്കൾ വാകേരി കുഞ്ഞിക്കോരുവി​െൻറയും അമ്മയായ ശ്രീമതിയുടെയും ഓർമ നിലനിർത്താൻ ഒരു നല്ലകാര്യം ചെയ്യണമെന്ന ചിന്തയാണ് ഇതിനു പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.