രണ്ട് പതിറ്റാണ്ടിനു ശേഷം പൂർവവിദ്യാര്‍ഥികള്‍ ഒത്തുകൂടി

കൊടുവള്ളി: ഗവ. ഹൈസ്‌കൂളിലെ 1994 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാർഥികള്‍ 24 വര്‍ഷത്തിനുശേഷം ഒത്തുകൂടി. നാടി​െൻറ വിവിധ മേഖലകളിലായിരുന്ന സഹപാഠികളുടെ ഒത്തുകൂടല്‍ നവ്യാനുഭവമായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍വരെ ലീവെടുത്തെത്തി. ഇരുനൂറോളം വിദ്യാർഥികളും കുടുംബാംഗങ്ങളും അധ്യാപകരും പങ്കെടുത്തു. മുന്‍ പ്രധാനാധ്യാപകന്‍ പി.സി. വേലായുധന്‍ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് ജാഫര്‍ പറമ്പത്ത്കാവ് അധ്യക്ഷത വഹിച്ചു. മുജീബ്, മുസ്തഫ പരപ്പന്‍പൊയില്‍, നൂര്‍മുഹമ്മദ്, ജാഫര്‍ വാടിക്കല്‍, കബീര്‍ പാലക്കുറ്റി, വി.എ. മുജീബ്, മുനീര്‍, ഹാരിസ്, പി. ഉസ്മാന്‍ ചെമ്പ്ര, യു.കെ. ഷാനവാസ്, റൈഹാനത്ത് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ പി.കെ. സൈനബ, വി.പി. അബ്ദുറഹിമാന്‍, അഹമ്മദ്കുട്ടി പന്നൂര്‍, തുളസി, കെ. അഹമ്മദ്കുട്ടി, റിസ്വാന്‍, ഗോപാലന്‍ ഓടക്കുന്ന്, പി. മുഹമ്മദ്കുട്ടി, വിലാസിനി, അശോകന്‍ പുതുപ്പാടി എന്നിവരെ ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച സാബിറ, സാജിത, ബിജ്‌ലി, ബുഷ്‌റ, ജസീന, ഷമീന എന്നിവരെ അനുമോദിച്ചു. ജന. കണ്‍വീനര്‍ നാസിം കൊടുവള്ളി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ സഹപാഠികളുടെ രക്തഗ്രൂപ് ഡയറക്ടറിക്ക് രൂപം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.