നന്തി കോടിക്കൽ ബീച്ച് റോഡി​െൻറ നിർമാണ പ്രവൃത്തി ഉദ്​ഘാടനം ചെയ്തു

നന്തിബസാർ: തകർന്ന നന്തി കോടിക്കൽ ബീച്ച് റോഡി​െൻറ പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ എം. പി. അജിത നിർവഹിച്ചു. കോളജ് മുക്കിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് നന്തി മുതൽ കോടിക്കൽ ഐസ് പ്ലാൻറ് വരെയുള്ള നാലര കിലോമീറ്റർ ദൂരത്തിലാണ് റോഡ് നവീകരിക്കുന്നത്. വൈസ് പ്രസിഡൻറ് കെ. ജീവനന്തൻ, ബ്ലോക്ക് മെംബർ മുതുകുനി മുഹമ്മദലി, ടി. ശശി, ടി.പി. റസാഖ്, ടി.പി. പുരുഷു എന്നിവർ സംസാരിച്ചു. വാർഡ്‌ മെംബർ എം. സോമലത സ്വാഗതവും കൺവീനർ റസൽ നന്തി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.