അമ്പലപ്പടിയിൽ ഹൈവേ ബൈപാസിലെ അടിപ്പാത ഗതാഗതയോഗ്യമാക്കി

എരഞ്ഞിക്കൽ: കാൽനടയാത്രക്കാർക്ക് ബൈപാസ് മുറിച്ചുകടക്കാൻ അടിപ്പാത ഗതാഗതയോഗ്യമാക്കി. ചെറുകുളം പൂനൂർ പുഴ സമിതി പ്രവർത്തകരും പ്രദേശവാസികളുമാണ് സന്നദ്ധ സേവനവുമായി രംഗത്തെത്തിയത്. അമ്പലപ്പടിയിൽ ഹൈവേ ബൈപാസിൽ മഴക്കാലത്ത് വെള്ളം ഒലിച്ചുപോവാനുള്ള തുരങ്കമാണിത്. കാടുമൂടിയും മണ്ണുനിറഞ്ഞും കിടന്ന തുരങ്കം ശുചീകരിച്ചതോടെ ബൈപാസിലെ വഴിയാത്രക്കാർ നേരിട്ടിരുന്ന അപകട ഭീഷണി ഒഴിവായി. കോരപ്പുഴപാലം പുനർനിർമാണത്തെ തുടർന്ന് കണ്ണൂർ-കോഴിക്കോട് ദേശീയപാത അടച്ചതോടെ ബൈപാസ് വഴി ഏറെ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ഇതിനാൽ മലാപ്പറമ്പ്- വെങ്ങളം ബൈപാസസിൽ വാഹനത്തിരക്ക് വർധിച്ചു. ഇതുമൂലം പല ജങ്ഷനുകളും മുറിച്ചുകടക്കാൻ വഴിയാത്രക്കാരും ഇരുചക്രവാഹനങ്ങളും പ്രയാസപ്പെടുകയാണ്. ഇതേതുടർന്നാണ് തുരങ്കം വൃത്തിയാക്കി അതിലേക്ക് താൽക്കാലിക റോഡ് നിർമിച്ച് അടിപ്പാതയാക്കി മാറ്റിയത്. അമ്പലപ്പടിയിൽ നിന്നും ചെറുകുളത്തേക്കുള്ള യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാം. എ. ബാലരാമൻ, സജീവൻ കക്കടവത്ത്, ദിലീപ് കക്കടവത്ത്, ഹരിദാസൻ മൂഴിക്കൽ, സുഭാഷ്, വിനോദ് മലയിൽ, ശശി മഞ്ഞോളി, എം.പി. ശശി, കെ.കെ. പ്രേമൻ, രാജൻ പുഴവാളിൽ, മനോജ്, രാജേഷ്, സൂരജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.