വിവാഹ പൂർവ കൗൺസലിങ്​ കോഴ്സിന് തുടക്കം

കൊടുവള്ളി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറ വിവാഹപൂർവ കൗൺസലിങ് കോഴ്സിന് പാലക്കുറ്റി തൻവീറുൽ ഹുദ മദ്റസയിൽ തുടക്കം. എം.എസ്.എസ് ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ചതുർദിന കോഴ്സി​െൻറ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. സി.പി. ഹാഷിം തങ്ങൾ അധ്യക്ഷത വഹിച്ചു. എം.എസ്.എസ് സംസ്ഥാന ട്രഷറർ പി.ടി. മൊയ്തീൻ കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. പാലക്കുറ്റി മഹല്ല് കമ്മിറ്റി പ്രസിഡൻറ് ടി.കെ. മുഹമ്മദ്, സെക്രട്ടറി സി.പി. അബ്ദുള്ളകോയ തങ്ങൾ, പ്രഫ. എം. അബ്ദുറഹിമാൻ, ഇബ്രാഹിം മുസ്ലിയാർ, എം.എസ്.എസ് ജില്ല സെക്രട്ടറി ആർ.പി. അഷ്റഫ്, ടി.പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. Kdy-2 consoling clas .jpg സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും എം.എസ്.എസ് ജില്ല കമ്മിറ്റിയും സംയുക്തമായി പാലക്കുറ്റിയിൽ നടത്തുന്ന വിവാഹപൂർവ കൗൺസലിങ് കോഴ്സ് കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.