വിദ്യാഭ്യാസ പുരോഗതിയില്‍ മതസ്ഥാപനങ്ങളുടെ പങ്ക് മഹത്തരം -രമേശ് ചെന്നിത്തല

*കട്ടിപ്പാറ അല്‍ഇഹ്‌സാന്‍ സില്‍വർ ജൂബിലി ഉദ്ഘാടനം ചെയ്തു താമരശ്ശേരി: നാടി​െൻറ വിദ്യാഭ്യാസ പുരോഗതിയില്‍ മതസ് ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും പുതുതലമുറക്ക് ദിശാബോധവും ഉന്നതവിദ്യാഭ്യാസവും നല്‍കുന്നതില്‍ സര്‍ക്കാറിതര സംഘടനകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കട്ടിപ്പാറ അല്‍ഇഹ്‌സാന്‍ സില്‍വർ ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് മത്സരാധിഷ്ഠിത ലോകത്ത് അനിവാര്യം. നിർമിത ബുദ്ധിയുടെ പുതിയകാലത്ത് വിദ്യാഭ്യാസം കൂടാതെ ആര്‍ക്കും മുന്നോട്ടുപോകാന്‍ കഴിയില്ല. മുസ്ലിം വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ മുന്നേറ്റം കാണുന്നുണ്ട്. സ്ത്രീകളും വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിലെത്തിയിട്ടുണ്ട്. അല്‍ഇഹ്‌സാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സാധാരണക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ മത സംഘടനകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. അല്‍ഇഹ്‌സാന്‍ സ്റ്റുഡന്‍സ് വിങ് 'സാഇഖ്' സില്‍വര്‍ ജൂബിലി ഉപഹാരമായി ഏര്‍പ്പെടുത്തിയ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലേക്കുള്ള വീല്‍ചെയര്‍ എസ്.വൈ.എസ് സാന്ത്വനം കണ്‍വീനര്‍ ലുഖ്മാന്‍ ഹാജിക്ക് പ്രതിപക്ഷ നേതാവ് കൈമാറി. കാരാട്ട് റസാഖ് എം.എല്‍.എ, വി.എം. ഉമ്മര്‍, നിധീഷ് കല്ലുള്ളതോട്, മജീദ് കക്കാട് എന്നിവര്‍ സംസാരിച്ചു. പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും നടന്നു. ശനിയാഴ്ച രാവിലെ 10ന് പ്രാസ്ഥാനിക സമ്മേളനം മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. റഹ്മത്തുള്ള സഖാഫി എളമരം, കലാം മാവൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചക്ക് രണ്ടിന് മഹല്ല് സംഗമം കെ.എം.എ. റഹീം ഉദ്ഘാടനം ചെയ്യും. കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് 'ജുഡീഷ്യല്‍ ആക്ടിവിസം മതം മൗലികാവകാശം' ദേശീയോദ്ഗ്രഥന സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. സയ്യിദ് അബ്ദുസബൂര്‍ ബാഹസന്‍ അവേലം അധ്യക്ഷത വഹിക്കും. എന്‍. അലി അബ്ദുള്ള, പി.ടി.എ റഹീം എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, സൂര്യ ഗഫൂര്‍, സി. മോയിന്‍ കുട്ടി, പി. മോഹനന്‍ മാസ്റ്റര്‍, ടി. സിദ്ദിഖ്, ഉമ്മര്‍ പാണ്ടികശാല, ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, മുഹമ്മദലി കിനാലൂര്‍, എം.ടി. ശിഹാബുദ്ദീന്‍ സഖാഫി സംബന്ധിക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.