പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തിന് തുടക്കം

പന്തീരാങ്കാവ്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം പന്തീരാങ്കാവിൽ തുടങ്ങി. ജില്ല പ്രസ ിഡൻറ് പി.പി. പ്രഭാകരക്കുറുപ്പ് പതാക ഉയർത്തി. കെ. രവീന്ദ്രനാഥൻ, പി.എം. അബ്ദുറഹിമാൻ, കെ.എം. കൃഷ്ണൻകുട്ടി, എസ്.എം. സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കൗൺസിൽ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ചോലക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.പി. പ്രഭാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സദാനന്ദൻ റിപ്പോർട്ടും കെ.എം. ചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. മുല്ലേരി ശ്രീധരൻ നായർ, എം. ഗംഗാധരൻ, കെ. ആലിക്കോയ, രാജൻ പുത്തോളികണ്ടി, ഭാസ്കരൻ കോട്ടക്കൽ, ബേബി പുരുഷോത്തമൻ, എം. വാസന്തി, കെ. യശോദ, അബൂബക്കർ പനോട്ട് എന്നിവരുടെ പ്രസീഡിയം യോഗം നിയന്ത്രിച്ചു. പി. മാധവൻകുട്ടി സ്വാഗതവും കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് പ്രകടനവും തുടർന്ന് ഉദ്ഘാടന സമ്മേളനം യു.ഡി.എഫ് സംസ്ഥാന കൺവീനർ ബെന്നി ബഹ്നാനും പ്രതിനിധി സമ്മേളനം എം.കെ. രാഘവൻ എം.പിയും ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം. സുരേഷ്ബാബു, എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവർ പങ്കെടുക്കും. സംഘടനാ ചർച്ചയോടെ ശനിയാഴ്ച വൈകീട്ട് സമ്മേളനം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.