പുത്തൂർമഠം സ്കൂളിൽ മലയാളത്തിളക്കം വിജയോത്സവം

പെരുമണ്ണ: പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ മലയാളത്തിളക്കം പരിശീലന പദ്ധതിയുടെ പഞ്ചായത്ത്തല സമാപനം പുത്തൂർമഠം എ.എം .യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത നിർവഹിച്ചു. മാവൂർ ബി.ആർ.സിയിൽനിന്ന് സ്കൂളിലെ 92 കുട്ടികൾക്ക് ലഭിച്ച കണ്ണടകളുടെ വിതരണോദ്ഘാടനം വാർഡ് മെംബർ സി. നൗഷാദും ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം മാവൂർ ബി.പി.ഒ കെ. അജയകുമാറും നിർവഹിച്ചു. മലയാളത്തിളക്കം പദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ വിലയിരുത്തലുകൾക്കും നിർദേശങ്ങൾക്കും ബി.പി.ഒ മറുപടി പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി.ടി.എ. സലാം അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് പുത്തൂർമഠം കുട്ടികൾക്കായി പേനയും പുസ്തകവും നൽകി. പി.എം. ബിച്ചാലി, എ.പി. ഇന്ദിര, വി.വി. സുരേഷ് കുമാർ, കെ. നന്ദകുമാർ, സി.കെ. അനിത, കെ.ആർ. ഷീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.