കക്കോടിയിൽ ഗോകുൽദാസി​െൻറ പേരിൽ സ്മാരക കെട്ടിടം പണിയുന്നു

കക്കോടി: ഇടതുപക്ഷ പൗരാവകാശ പ്രവർത്തകനും മതേതര വാദിയുമായിരുന്ന കക്കോടിയിലെ ഗോകുൽദാസി​െൻറ സ്മരണക്കായി കോട്ടു പാടത്ത് പത്ത് ലക്ഷം രൂപ െചലവിൽ സ്മാരക കെട്ടിടം പണിയുന്നു. കക്കോടി പഞ്ചായത്ത് മുൻ പ്രസിഡൻറ് എം.എ. സിറാജി​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. എം.എൻ. കാരശ്ശേരി മുഖ്യ രക്ഷാധികാരിയായും, എം.എ. സിറാജ് ചെയർമാനും, കെ. ഷാജി ട്രഷററും, കെ.പി. രാജശേഖരൻ, നെല്യേരി ബാലൻ, പി. ദിനേശൻ എന്നിവർ ഉ ൾപ്പെടുന്ന അമ്പത്തൊന്നംഗ കമ്മിറ്റി രൂപവത്കരിച്ചു. അജ്ഞാത ജീവിയെ കണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി കക്കോടി: പൂവത്തൂരിൽ അജ്ഞാത ജീവിയെ കണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ബുധനാഴ്ച രാത്രി എട്ടര മണിയോടെയാണ് പൂവത്തൂർ ക്ഷേത്രത്തിനു സമീപം അജ്ഞാത ജീവിയെ കണ്ടത്. പ്രദേശവാസികളായ പൂവത്തൂർ സുധാകരനും രത്നാകരനും മറ്റു രണ്ടുപേരുമാണ് ജീവിയെ കണ്ടത്. നാലു കാട്ടുപൂച്ചകൾ പേടിച്ചോടുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് പിറകിൽ വലിയൊരു ജീവിയെ കണ്ടത്. പുലിയാെണന്നാണ് ഇവർ പറയുന്നത്. വലിയ കാട്ടുപൂച്ചയാകാമെന്ന് സംശയമുണ്ടെങ്കിലും തങ്ങൾ കണ്ടത് പുലിയെയാണെന്ന് ഇവർ പറയുന്നു. ചേവായൂർ എസ്.െഎ ഇ.കെ. ഷിജുവി​െൻറ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചിൽ നടത്തി. വില്ലേജ് ഒാഫിസർ സുജിത്ത് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.