പാലോളി ജുമാമസ്ജിദ് ഉദ്ഘാടനം നാളെ

നടുവണ്ണൂർ: പുനർനിർമിച്ച പാലോളി ജുമാമസ്ജിദി​െൻറ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മഗ്രിബ് നമസ്കാരത്തിനു നേതൃത്വം നൽകി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്നു ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സിറാജുദ്ദീൻ ഫൈസി അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ മുഖ്യ പ്രഭാഷണം നടത്തും. 6.30ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ബശീർ ഫൈസി ദേശമംഗലം, റഫീഖ് സകരിയ ഫൈസി എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ എം. പോക്കർ കുട്ടി, മജീദ് പാലോളി, നിസാർ ദാരിമി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.