നവീകരിച്ച താമരശ്ശേരി പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു

നവീകരിച്ച താമരശ്ശേരി പബ്ലിക് ലൈബ്രറി ഉദ്ഘാടനം താമരശ്ശേരി: നവീകരിച്ച താമരശ്ശേരി പബ്ലിക് ലൈബ്രറി ഉദ്ഘാടനം എം.ക െ. രാഘവന്‍ എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എ.പി. ഹുസൈന്‍ അധ്യക്ഷതവഹിച്ചു. ലൈബ്രറിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗജന്യ വൈഫൈ, ഇ-റീഡിങ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി നിർവഹിച്ചു. ലൈബ്രറിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്‍ജിനീയര്‍ വി.പി. കുര്യാക്കോസ്, എം.ആര്‍. രാജേഷ്, ഇ. വിനീഷ് എന്നിവര്‍ക്ക് എം. ബാലകൃഷ്ണന്‍ നായര്‍ ഉപഹാരം നല്‍കി. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രന്‍, പി.പി. ഹാഫിസുറഹ്മാന്‍, കെ.സി. വേണുഗോപാലന്‍, ഡോ. പി.കെ. മുഹ്‌സിന്‍, ഗിരീഷ് തേവള്ളി, കെ. സദാനന്ദന്‍, സുനില്‍ തിരുവമ്പാടി, കെ. തങ്കപ്പന്‍, ലൈബ്രറി സെക്രട്ടറി സി.വി. മുഹമ്മദലി, പി.കെ. ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. photo: tsy library ulgadanam.JPG നവീകരിച്ച താമരശ്ശേരി പബ്ലിക് ലൈബ്രറി എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.