കാരശ്ശേരി ഹോട്ടലിൽ തീപിടിത്തം; 10,000 രൂപയുടെ നഷ്​ടം ഗ്യാസ് സിലിണ്ടർ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി

കാരശ്ശേരി ഹോട്ടലിൽ തീപിടിത്തം; 10,000 രൂപയുടെ നഷ്ടം ഗ്യാസ് സിലിണ്ടർ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി മുക്കം: കാരമൂല മണ്ടാംകടവിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ തീപിടിത്തം. പതിനായിരം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ ഉടനെ മാറ്റാനായതിനാൽ വൻ അപകടം ഒഴിവായി. തിങ്കളാഴ്ച വൈകീട്ടാണ് കാരശ്ശേരിയിലെ എടവലത്ത് അപ്പുക്കുട്ട​െൻറ ഉടമസ്ഥതയിലുള്ള ജാനു ഹോട്ടൽ കത്തിനശിച്ചത്. ഓലമേഞ്ഞ കെട്ടിടത്തിലെ ഭൂരിഭാഗവും കത്തിപ്പോയി. വിവരമറിഞ്ഞ് മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. ഫയർമാന്മാരായ സമീറുല്ല, ഷാദ് അഹമ്മദ്, പി. രമേശ്, കെ.ടി. നിഖിൽ, തോമസ്, കെ. ബിജു എന്നിവർ തീയണക്കാൻ നേതൃത്വം നൽകി. photo MKMUC 8 കാരശ്ശേരിയിലെ എടവലത്ത് അപ്പുക്കുട്ട​െൻറ ഹോട്ടലിന് തീപിടിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.