ബേപ്പൂരിൽ നായശല്യം രൂക്ഷം; എട്ടുപേർക്ക് കടിയേറ്റു

ബേപ്പൂർ: അങ്ങാടിയിലും പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ഞായറാഴ്ച രണ്ടു കുട്ടികളടക്കം എട്ടുപേർക്ക് കടിയേറ്റു. ബേപ്പൂർ ബസ്സ്റ്റാൻഡിന് പടിഞ്ഞാറുവശത്താണ് നായ്ക്കളുടെ വിളയാട്ടം. പാടത്ത് പറമ്പിൽ സുഹൃത്തി​െൻറ വീട്ടിലേക്ക് വന്ന ചെറുപുരക്കൽ ശിഹാബി​െൻറ മകൻ എട്ടുവയസ്സുകാരൻ മുഹമ്മദ് സുഫ്യാ​െൻറ രണ്ടു കാലിനും ആഴത്തിലുള്ള കടിയേറ്റിട്ടുണ്ട്. സലഫി മദ്റസക്ക് പിൻഭാഗത്തുള്ള വീട്ടിലെ ചെറു പുരക്കൽ ഹനീഫക്കും (43) കടിയേറ്റു. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.