റോഡരികിൽ മാലിന്യം തള്ളുന്നു പരിസരവാസികൾക്കും കാൽനടയാത്രക്കാർക്കും ദുരിതം

ആയഞ്ചേരി: കാട് പടർന്ന റോഡരികിൽ മാലിന്യം തള്ളുന്നത് പരിസരവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ആയഞ്ചേര ി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുലാറ്റുംനട പാലത്തിനടുത്താണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത്. വാഹനങ്ങളിലെത്തുന്നവർ കുറ്റിക്കാട്ടിൽ വലിച്ചെറിയുന്ന മാലിന്യം പലപ്പോഴും ലക്ഷ്യം തെറ്റി റോഡിലാണ് വീഴുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. വലിച്ചെറിയുന്ന മാലിന്യത്തിൽ അധികവും അറവുമാലിന്യങ്ങളാണ്. ദുർഗന്ധം കാരണം പരിസരവാസികളും ബുദ്ധിമുട്ടിലാണ്. കൊതുകുകളും ഈച്ചകളും പെറ്റുപെരുകാനുള്ള അവസരമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. മാലിന്യം കാക്കകളും മറ്റും കൊത്തിയെടുത്ത് കിണറ്റിലിടുന്നത് കുടിവെള്ളം മലിനമാകാനും ഇടയാകുന്നു. റോഡി​െൻറ ഇരുവശങ്ങളിലും വയലുകളാണ്. മാലിന്യം കൃഷിയിടങ്ങളിലെത്തുന്നതോടെ കർഷകരും ബുദ്ധിമുട്ടുകയാണ്. മാലിന്യം വലിച്ചെറിയുന്നവരെ രണ്ടുതവണ നാട്ടുകാർ പിടികൂടിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. പിന്നീടും മാലിന്യ തള്ളുന്നത് തുടരുകയാണ്. ഈ ഭാഗത്ത് രാത്രികാല പൊലീസ് പട്രോളിങ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.