lead കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം മാർച്ചിൽ പൂർത്തിയാക്കും

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തി​െൻറ നിർമാണം മാർച്ചിൽ പൂർത്തിയാക്കും. തുറമുഖ നിർമാണ പുരോഗതി വിലയിരുത്തുന് നതിന് കെ. ദാസൻ എം.എൽ.എ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ തീരുമാനിച്ചത്. 2006 ഡിസംബറിലാണ് പ്രവൃത്തി തുടങ്ങിയത്. പല കാരണങ്ങളാൽ പ്രവൃത്തി ഇടക്കിടെ മുടങ്ങി. ഹാർബറുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇത് യോഗത്തിൽ പരിശോധിച്ചു. വടക്കു തെക്കു ഭാഗങ്ങളിലെ പുലിമുട്ടുകളുടെ നിർമാണം 2515 മീറ്റർ നീളത്തിൽ പൂർത്തിയായി. 120 മീറ്റർ നീളത്തിൽ െജട്ടി, െജട്ടിയോടു ചേർന്ന ലേലപ്പുര, ശുദ്ധജല വിതരണത്തിനായുള്ള കിണർ, ജലസംഭരണി എന്നിവയുടെ നിർമാണം പൂർത്തിയായി. വാർഫിനും കരക്കുമിടയിൽ 245 മീറ്റർ നീളത്തിൽ മണൽ നിറച്ചു നികത്തിയെടുത്ത സ്ഥലത്ത് അനുബന്ധ സൗകര്യങ്ങളായ ശൗചാലയം, ചുറ്റുമതിൽ, ഗേറ്റ് ഹൗസ്, ഓവുചാൽ, പരമ്പരാഗത ചെറുവള്ളങ്ങൾക്കായുള്ള ലേലപ്പുര എന്നിവയുടെ നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. തുറമുഖത്തിനകത്തെ കാൻറീൻ, കടമുറികൾ, ചെറുറോഡുകൾ, പാർക്കിങ് ഏരിയ എന്നിവയുടെ പ്രവൃത്തികൾ പുരോഗതിയിലാണ്. വൈദ്യുതീകരണ പ്രവൃത്തിക്ക് കരാറായി. ഈ പ്രവൃത്തിയും ഉടൻ ആരംഭിക്കും. 62 കോടിയിൽപരം രൂപയുടെ പ്രവൃത്തിക്കാണ് അനുമതിയായത്. ഹാർബറിനകത്ത് വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്തെ ചളിയും മണലും നീക്കി ആഴം വർധിപ്പിക്കുന്നതിന് ഡ്രഡ്ജിങ് നടത്തുന്ന പ്രവൃത്തിയും ഘട്ടംഘട്ടമായി ഉടൻ ആരംഭിക്കും. ഇതുകൂടാതെ തുറമുഖത്തിലേക്ക് അനുബന്ധമായുള്ള മാർക്കറ്റ്-ഐസ് പ്ലാൻറ് റോഡ് നവീകരിക്കാനും കാപ്പാട്-ഹാർബർ തീരദേശ റോഡിൽ പൊയിൽക്കാവിനും തുവ്വപ്പാറക്കും ഇടയിലുള്ള തകർന്ന ഒരു കിലോമീറ്റർ ഭാഗവും നവീകരിക്കാനും തീരുമാനിച്ചു. ഈ ഭാഗം നവീകരിക്കാനായി നേരേത്ത പണം അനുവദിച്ചിരുന്നു. എന്നാൽ, കടൽക്ഷോഭത്തിൽ കടൽഭിത്തി പൂർണമായും തകർന്നതിനാൽ പ്രവൃത്തി ടെൻഡർ ഘട്ടത്തിൽ നിർത്തി വെക്കുകയായിരുന്നു. ഇവിടത്തെ കടൽഭിത്തി ബലപ്പെടുത്താനായി 75 ലക്ഷത്തോളം രൂപയുടെ പ്രവൃത്തിക്ക് മേജർ ഇറിഗേഷൻ വകുപ്പിൽനിന്നു ഭരണാനുമതിയായിട്ടുണ്ട്. ഇതി​െൻറ ടെൻഡർ നടപടികൾ പൂർത്തിയായിവരുന്നു. കടൽഭിത്തിയുടെ ബലപ്പെടുത്തലോടെ റോഡ് നവീകരണവും ആരംഭിക്കാനാവുമെന്ന് യോഗം വിലയിരുത്തി. തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ കരാറുകാരോട് യോഗത്തിൽ നിർദേശിച്ചു. എൻജിനീയർമാരോട് നിർമാണ മേൽനോട്ടം ഊർജിതപ്പെടുത്താനും നിർദേശിച്ചു. യോഗത്തിൽ ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ കുഞ്ഞി മമ്മു പറവത്ത്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ലത, എ.ഇമാരായ സതീശൻ, ജാൻസി എന്നിവരും വിവിധ കരാറുകാരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.