മരുന്നും മസാലപ്പൊടികളിലും ചേർക്കാനെന്ന് എലമംഗലത്തി​െൻറ ഇലകൾ മറുനാട്ടിലേക്ക്

മുക്കം: മരുന്നിലും മസാലപ്പൊടികളിലും ചേർക്കാനായി എലമംഗലം മരത്തി​െൻറ ഇലകൾ മറുനാട്ടിലേക്ക് കയറ്റുമതി ചെയ്യുന് നു. മുക്കത്തെ ഉൾപ്രദേശങ്ങളിൽ നിന്നാണ് എലമംഗലത്തി​െൻറ ചെടിയിൽനിന്ന് കമ്പുകളോടെ ഇലകൾ മുറിച്ചെടുത്ത് ലോറികളിൽ കടത്തുന്നത്. ഇവ പാലക്കാട് എത്തിച്ച് ഇലകൾ മാത്രമെടുത്ത് ഉണക്കി ചാക്കിലാക്കി തമിഴ്നാട്ടിലേക്കും കർണാടകയിലേക്ക് കയറ്റുകയാണത്രേ. പിന്നീട് പൊടിയാക്കി മരുന്നിലും മറ്റും ചേർക്കുന്നു. എലമംഗലം കറുവ മരത്തി​െൻറ ഡ്യൂപ്ലിക്കറ്റ് മരമെന്നാണ് അറിയപ്പെടുന്നത്. പേക്ഷ, കറുവ മരത്തി​െൻറ ഇലകളാണ് സാധാരണ മസാലക്കൂട്ടിൽ ചേർക്കുന്നത്. മരുന്നിനും സുഗന്ധ തൈലങ്ങൾ നിർമിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു. വ്യവസായികമായി കൃഷി നടത്തുന്ന സ്ഥലങ്ങൾ വരെയുണ്ട്. ഏലത്തോട്ടത്തിൽ തണൽമരങ്ങളായി പലയിടത്തും കറുവമരം നടുന്നുണ്ട്. കറുവപ്പൂക്കൾ ഉണക്കിയെടുത്തും പൊടിച്ചും അല്ലാതെയും കറിമസാലകളിൽ രുചി വർധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. വീടുകളിൽ കറുവയുടെ ഇലകളിൽ അടയപ്പം ഉണ്ടാക്കാറുണ്ട്. എന്നാൽ, എലമംഗലത്തിന് കറുവ മരവുമായി നേരിയ വ്യത്യാസമാണുള്ളത്. ഇതി​െൻറ ഇലകൾ അൽപം നീളവും കടുത്ത വാസനയും അനുഭപ്പെടും. ഗ്രാമങ്ങളിൽ വളപ്പുകളിൽ എലമംഗലം പടുമരങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തുന്നത്. ഇവയുടെ ഇലകൾ പച്ചില വളത്തിൽപോലും ഉപയോഗിക്കാൻ പറ്റാത്തവയാണ്. മുമ്പ് എലമംഗലത്തി​െൻറ തോലുകൾ ചെത്തിയെടുത്ത് കച്ചവടക്കാർ കൊണ്ടുപോകാറുണ്ടായിരുന്നു. കറുവ തോലിൽ എലമംഗലത്തി​െൻറ തോലുകൾ ചേർത്ത് ഉണക്കിയെടുത്ത് കറുവപ്പട്ടയെന്ന ലേബലിൽ വിൽപന നടത്തുന്നതായി നേരേത്ത ആക്ഷേപമുയർന്നിരുന്നു. എലമംഗലത്തി​െൻറ ഇലകളുടെ തോതനുസരിച്ചാണ് കച്ചവടക്കാർ വില നൽകുന്നത്. ഇലകളുടെ വർധന നോക്കി 100 മുതൽ 250 രൂപ വരെ കച്ചവടക്കാർ പറമ്പുടമക്ക് നൽകുന്നത്. ഇവ പൂർണമായി വെട്ടിയെടുത്ത് കെട്ടുകളാക്കി ലോറി മാർഗ്ഗമാണ് കൊണ്ടുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.