പാഴ്വസ്​തുക്കളിൽനിന്ന് കരകൗശല വിസ്​മയങ്ങൾ തീർത്ത് ആകാശ്

ആയഞ്ചേരി: പാഴ്വസ്തുക്കളിൽ നിന്ന് വിവിധ കരകൗശല ഉൽപന്നങ്ങൾ നിർമിച്ച് ശ്രദ്ധേയനായ സ്കൂൾ വിദ്യാർഥിക്ക് അംഗീകാരം . ആയഞ്ചേരിയിലെ വരയാലിൽ ആകാശ് ജെ. രാജാണ് ബഹുമതിക്ക് അർഹനായത്. സംസ്ഥാന ടെക്നിക്കൽ സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ പാഴ്വസ്തുക്കളിൽ നിന്നുള്ള ഉൽപന്ന നിർമാണ മത്സരത്തിൽ ആകാശിന് എ േഗ്രഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ചിരട്ട, കുപ്പികൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, ഈർക്കിൽ, ടയർ, ഐസ്ക്രീം ബാൾ തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആകാശ് പ്രവൃത്തിപരിചയ മേളയിൽ ആദ്യമായി പങ്കെടുക്കുന്നത്. അന്ന് ജില്ലതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. തൊട്ടടുത്ത വർഷം സംസ്ഥാന മേളയിൽ പങ്കെടുത്ത് എ േഗ്രഡ് കരസ്ഥമാക്കി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനത്ത് എ. േഗ്രഡോടെ രണ്ടാം സ്ഥാനവും ഏഴാം ക്ലാസിൽവെച്ച് എ േഗ്രഡും നേടി. ഇപ്പോൾ വടകര ടെക്നിക്കൽ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്. സഹോദരി ദേവനന്ദയും നാലാം ക്ലാസ് മുതൽ പ്ലസ്ടു വരെ പ്രവൃത്തി പരിചയമേളയിൽ വിവിധ തലങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വരയാലിൽ രാജ​െൻറയും ജിഷയുടെയും മകനാണ് ആകാശ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.