ജില്ല സീനിയർ വോളി ചാമ്പ്യൻഷിപ്​

നന്മണ്ട: ദോസ്തി സ്പോർട്സ് ക്ലബ് അമ്പതാം വാർഷികാഘോഷത്തി​െൻറ ഭാഗമായി നടത്തുന്ന ജില്ല സീനിയർ വോളി ചാമ്പ്യൻഷിപ് പിൽ വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ വനിതകളുടെ മത്സരം ആദ്യം നടക്കും. കെ.ടി.സി കോഴിക്കോട്, പാറ്റേൺ കാരന്തൂരിനെ നേരിടും. ബുധനാഴ്ച നടന്ന ഒന്നാം മത്സരത്തിൽ ലീഡേഴ്‌സ് കുറ്റ്യാടി, പാറ്റേൺ കാരന്തൂരിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: 25-23-25-17, 22-25, 25-14, ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ ദോസ്തി സ്പോർട്സ് ക്ലബ് നന്മണ്ട എൽബാ പുറ്റാടിനെ മൂന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ 25-18, 25-17, 25-27, 21-25 15-13, പാലക്കാട്ടുവെച്ചു നടന്ന സംസ്ഥാന മിനി ചാമ്പ്യൻഷിപ്പിൽ വിജയികളായ കോഴിക്കോട് ജില്ലാ ടീമിന് ജില്ല വോളിബാൾ അസോസിയേഷൻ വ്യാഴാഴ്ച വൈകീട്ട് സ്വീകരണം നൽകും. photo volly33.jpg ജില്ല സീനിയർ വോളി സെമി ഫൈനലിൽ ലീഡേഴ്‌സ് കുറ്റ്യാടി, പാറ്റേൺ നാദാപുരത്തെ നേരിടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.