എം.​െഎ.എൽ.പി സ്​കൂളിലെ പ്രോജക്​ടിന് എസ്​.സി.ഇ.ആർ.ടി അംഗീകാരം

കക്കോടി: എസ്.സി.ഇ.ആർ.ടിയുടെ ഗവേഷണ പദ്ധതിയിലേക്ക് കക്കോടി എം.െഎ.എൽ.പി സ്കൂളിലെ പ്രോജക്ടിന് അംഗീകാരം. വിദ്യാർഥ ികളിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്താനുള്ള ഫ്ലിപ്പ്ഡ് ക്ലാസ്റൂം പഠനരീതിക്കാണ് എസ്.സി.ഇ.ആർ.ടിയുടെ അംഗീകാരം. കുട്ടികളുടെ സൂക്ഷ്മ നൈപുണീ വികസനം കൈവരിക്കുന്നതോടൊപ്പം കുട്ടികൾക്ക് താൽപര്യമുള്ള സമയം പഠനപ്രവർത്തനത്തിനായി ഉപയോഗപ്പെടുത്താം എന്നതാണ് ഫ്ലിപ്പ്ഡ് ക്ലാസ്റൂം പ്രോജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിജിറ്റൽ രീതിയിലേക്ക് മാറിയ വിദ്യാഭ്യാസ പ്രക്രിയക്ക് ഉണർവേകാനുള്ള പ്രോജക്ട് എം.െഎ.എൽ.പി സ്കൂളിലെ അധ്യാപകനായ പി. ഷാജലാണ് അവതരിപ്പിച്ചത്. നിരന്തര പരിശീലനത്തിലൂടെ അധ്യാപകൻ ആർജിച്ചെടുത്ത സാേങ്കതിക പരിജ്ഞാനം മികവുറ്റ രീതിയിൽ പ്രയോഗതലത്തിൽ ഉപയോഗപ്പെടുത്താവുന്ന പ്രോജക്ടിന് എസ്.സി.ആർ.ടി 80,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യാസയോഗ്യത നേടിയ രക്ഷിതാക്കളുടെ കഴിവുകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ വിവിധ ശേഷികൾ വികസിപ്പിക്കുന്നതിനുപുറമെ വിവര സാേങ്കതികവിദ്യ കൈകാര്യം ചെയ്യുന്നതിൽ ഉദ്ബുദ്ധരായ രക്ഷിതാക്കളെ നേരിട്ട് പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്ന നൂതന സംവിധാനം ഫ്ലിപ്പ്ഡ് ക്ലാസ്റൂമിലൂടെ നടപ്പാക്കും. അധിക വിഭവസമാഹരണത്തിലൂടെ ക്ലാസ്റൂം പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച ടാലൻറ് ലാബ് എന്ന ആശയം ഫ്ലിപ്പ്ഡ് ക്ലാസ്റൂം പഠന സംവിധാനവുമായി ബന്ധിപ്പിച്ചാണ് പ്രോജക്ട് ഒരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.